CHANGARAMKULAM

ഖേലോ ഇന്ത്യ സൗത്ത് സോൺ വുഷു ലീഗ്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡലുകൾ നേടി ആലംകോട് സ്വദേശി ആര്യ എസ് സുരേഷ്

ചങ്ങരംകുളം:നവംബർ 27മുതൽ 30വരെ കോഴിക്കോട് കേശവമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സബ്ജൂനിയർ ജൂനിയർ സീനിയർ വുമൻസ് ഖേലോ ഇന്ത്യസൗത്ത് സോൺ ലീഗ് വുഷു ചാമ്പ്യൻ ഷിപ്പിൽ തവല് വിഭാഗം ജിയൻഷു ഇവന്റിൽ സ്വർണ്ണ മെഡലും ചാനിൽ വെങ്കല മെഡലും നേടി ആര്യ എസ് സുരേഷ്.തമിഴ്
നാട്,കർണാടക,,ആന്ധ്രപ്രദേശ് ഒഡിഷ,ഗോവ എന്നീ സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കേരളത്തിനുവേണ്ടി ആര്യ ഈ നേട്ടം
കൈവരിച്ചത്.ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിൽ ഒന്നാം വർഷം ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയായ ആര്യ പത്തു വർഷമായി വുഷു യോഗ സംസ്ഥാന ദേശീയ ചാമ്പ്യൻ ഷിപ്പുകളിൽ നിറ സാനിദ്ധ്യവും നിരവധി മെഡലുകളുടെ ഉടമയുമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button