കൊടും വരൾച്ച: വെള്ളം വറ്റിയതിനാൽ വളയംകുളത്ത് റസ്റ്റ് ഹൗസിന്റെ പ്രവർത്തനം നിലച്ചു
April 27, 2023
ചങ്ങരംകുളം :ജലക്ഷാമം നേരിട്ടതോടെ വളയംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ റൂമുകൾ അടച്ചുപൂട്ടി.വെള്ളത്തിനായി കുഴൽക്കിണർ നിർമ്മിച്ചിട്ടും മോട്ടോർ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥർ കൃത്യമായി ഇടപെടലുകൾ നടത്താത്തതാണ് ഇതിന് കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്. കുറഞ്ഞ നിരക്കിൽ റൂമുകൾ ലഭ്യമായിരുന്ന സൗകര്യമാണ് ഒരു മാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.