CHANGARAMKULAM

കേരള സർകാർ കായിക വകുപ്പ് 3 കോടി രൂപ ചിലവിൽ നിർമിച്ച നാച്ചുറൽ ഫുട്ബോൾ ടർഫ് 200 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്നിവയുടെ ഉദ്ഘാടനം നടന്നു.

പി സി എൻ ജിഎച്ച്എസ്എസ് മൂക്കുതല വിദ്യാലയത്തിൽ പുതുതായി നിർമ്മിച്ച നാച്ചുറൽ ടർഫ് സിന്തറ്റിക് ട്രാക്ക് എന്നിവയുടെ ഉദ്ഘാടനം പൊന്നാനി MLA ശ്രീ. നന്ദകുമാർ നിർവഹിച്ചു.

നന്നംമുക്കു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസ്രിയ സൈഫുദ്ദീൻ അധ്യക്ഷനായ ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ ജനപ്രതിനിധികളായ പ്രവീൺ ഒ പി, പ്രിൻഷ സുനിൽ, മുസ്തഫ ചാലു പറമ്പിൽ, കരുണാകരൻ വി വി, ആശാലത, ജമീല മനാഫ്, ജബ്ബാർ കുറ്റിയിൽ, റെഷീന, കൗസല്യ എ ആർ, സബിതാ വിനയകുമാർ,ഉഷ എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളായ ടി സത്യൻ ,നാഹിർ ആലുങ്ങൽ, സുമേഷ് പി, മുഹമ്മദാലി നരണിപ്പുഴ, അനീഷ്, നാരായണൻ കെ,
ഹയർസെക്കൻഡറി അസിസ്റ്റൻറ് കോർഡിനേറ്റർ ഇസഹാക്ക്, വിദ്യാകിരണം കോർഡിനേറ്റർ സുരേഷ് കൊളശ്ശേരി , കൈറ്റ് കോഡിനേറ്റർ മുഹമ്മദ് ശരീഫ് കെ, എടപ്പാൾ എ ഇ ഒ രമ വി വി , ബിപിസി ഇൻ ചാർജ് ജിജി വർഗീസ്, എസ് എം സി ചെയർമാൻ എം എ ലത്തീഫ് എം പി ടി എ പ്രസിഡൻറ് സാബിറ മുസ്തഫ പ്രധാനാധ്യാപിക ജീന സികെ സ്കൂൾ പാർലമെൻറ് ചെയർപേഴ്സൺ ഫാത്തിമ നെഹ്‌ല എന്നിവരും പങ്കെടുത്തു സംസാരിച്ചു

ജില്ല പഞ്ചായത്ത് ഡിവിഷൻ മെമ്പർ ആരിഫ നാസർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സി വി മണികണ്ഠൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും അണിയിച്ചൊരുക്കിയ കലാവിരുന്നും അരങ്ങേറി.

കായികവിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്തി വിദ്യാർത്ഥികൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനസൗകര്യങ്ങൾ ഒരുക്കുക എന്നതാണ് പുതിയ സൗകര്യങ്ങളുടെ ലക്ഷ്യമെന്നും ടർഫ് മൈതാനം വഴി ഫുട്ബോൾ, ഹോക്കി തുടങ്ങിയ കായിക ഇനങ്ങൾക്ക് മികച്ച പരിശീലനസൗകര്യം ലഭിക്കുമ്പോൾ, സിന്തറ്റിക് ട്രാക്ക് വിദ്യാർത്ഥികൾക്ക് റണ്ണിങ്, അത്‌ലറ്റിക്സ് എന്നീ മത്സരങ്ങളിൽ മുൻഗണന നേടാൻ സഹായകരമാകും എന്ന് ഉൽഘടന പ്രസംഗത്തിൽ MLA ശ്രീ നന്ദകുമാർ വിദ്യാർത്ഥികളോട് അറിയിച്ചു

പുതിയ സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ കായിക കഴിവുകൾ വളർത്തി സ്കൂളിനെ കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് നയിക്കുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button