CHANGARAMKULAM
ഭിന്നശേഷി കുട്ടികൾക്കായി മത്സരങ്ങൾ നടത്തി
ചങ്ങരംകുളം :-മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഹയർ സെക്കണ്ടറി സ്കൂൾ കായികമേളയോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ഓട്ടം, ബോൾ ത്രോ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.വിജയികൾക്ക് പ്രിൻസിപ്പൽ സി.വി. മണികണ്ഠൻ, പ്രധാന അദ്ധ്യാപിക ജീന ടീച്ചർ സമ്മാനങ്ങൾ നൽകി.സ്പോർട്സ് അധ്യാപകരായ കുമാർ മാസ്റ്റർ, ആഘോഷ് , എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.