EDAPPAL

കെ.ടി ജലീലിൻ്റെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തും തൂത്തുവാരി യുഡിഎഫ്. തവനൂരടക്കം നാല് പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു

എടപ്പാൾ: കെ.ടി ജലീല്‍ എംഎല്‍എയുടെ മണ്ഡലമായ തവനൂരില്‍ മുഴുവൻ പഞ്ചായത്തും തൂത്തൂവാരി യുഡിഎഫ്.

തവനൂല്‍ നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, തവനൂർ, എടപ്പാള്‍, കാലടി, വട്ടംകുളം പഞ്ചായത്തുകളിലാണ് യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയത്. തൃപ്രങ്ങോട് യുഡിഎഫ് 14 സീറ്റിലും എല്‍ഡിഎഫ് 10 സീറ്റിലുമാണ് ജയിച്ചത്. മംഗലത്ത് 16 സീറ്റിലാണ് യുഡിഎഫിന്റെ മിന്നും വിജയം.

ഇവിടെ മൂന്ന് സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാനായത്.രണ്ട് സീറ്റ് മറ്റ് പാർട്ടികളും നേടി.പുറത്തൂരില്‍ യുഡിഎഫ് 10 സീറ്റിലും എല്‍ഡിഎഫ് ഒമ്ബത് സീറ്റിലും വിജയം നേടി.

തവനൂരില്‍ 11 സീറ്റ് യുഡിഎഫ് നേടിയപ്പോള്‍ എട്ട് സീറ്റ് മാത്രമേ എല്‍ഡിഎഫിന് നേടാനായത്.എടപ്പാളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ് സീറ്റുകള്‍ വീതവും എൻഡിഎ അഞ്ച് സീറ്റുകളും നേടി.

കാലടിയില്‍ 13 സീറ്റില്‍ യുഡിഎഫ് വൻ വിജയം സ്വന്തമാക്കിയപ്പോള്‍ നാല് സീറ്റ് മാത്രമേ എല്‍ഡിഎഫിന് ലഭിച്ചത്. വട്ടംകുളത്ത് 13 സീറ്റ് യുഡിഎഫ് നേടിയപ്പോള്‍ ആറ് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button