KERALA

തൃശൂർ പൂരം അവകാശ പന്തലുകൾ ഉയരുന്നു; പാറമേക്കാവ് വിഭാഗം പന്തലിന് നാളെ കാൽ നാട്ട്

തൃശൂർ: തൃശൂർ പൂരത്തിന് സ്വരാജ് റൗണ്ടിൽ നിർമിക്കുന്ന പന്തലുകളുടെ നിർമാണം നാളെ തുടങ്ങും. പാറമേക്കാവ് വിഭാഗം മണികണ്ഠനാലിൽ നിർമിക്കുന്ന പന്തലിന്റെ കാൽ നാട്ട് ആണ് നാളെ നടക്കുക. രാവിലെ എട്ടരക്ക് മേക്കാവ് ക്ഷേത്രം മേൽശാന്തി കാരെക്കാട്ട് രാമൻ നമ്പൂതിരി ഭൂമി പൂജ നടത്തും. ചെറുതുരുത്തി സ്വദേശി യൂസഫിന് ആണ് പന്തൽ നിർമാണ ചുമതല. തിരുവമ്പാടി വിഭാഗം സ്വരാജ് റൗണ്ടിൽ നിർമിക്കുന്ന പന്തലുകളുടെ കാൽനാട്ട് 28ന് നടക്കും. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകൾ നിർമിക്കുക. ഇരു പന്തലുകളുടെയും ചുമതലക്കാരൻ ചെറുതുരുത്തി ആരാധാന പന്തൽ വർക്സ് ഉടമ സൈതലവിയാണ്. തൃശൂർ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടിൽ പന്തലുകൾ നിർമിക്കുക. അതും പാറമേക്കാവിനും തിരുവമ്പാടിക്കും മാത്രമാണ് അവകാശവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button