EDAPPALLocal news
കെ എസ് കെ ടി യു എടപ്പാൾ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
എടപ്പാൾ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ എടപ്പാൾ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരളത്തിലെ സാമൂഹ്യ ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരുത്തുക, കർഷക തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ തകർക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തി നടത്തിയ മാർച്ചും ധർണയും
കെ എസ് കെ ടി യു ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ പ്രസിഡണ്ട് കെ പി വേണു അധ്യക്ഷത വഹിച്ചു. പി.വിജയൻ, ഒ.വി വേലായുധൻ, എം.എം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.