കെഎസ്എസ്പിയു നന്നംമുക്ക് യൂണിറ്റ് തല കൺവൻഷൻ
ചങ്ങരംകുളം: കെഎസ്എസ്പിയു നന്നംമുക്ക് യൂണിറ്റ് തല കൺവൻഷൻ മൂക്കുതല ദേവസ്വം സത്രം ഹാളിൽ സംസ്ഥാന സെക്രട്ടറി സി ജി താരാനാഥൻ ഉദ്ഘാടനം ചെയ്തു.
സി പ്രഭാകരൻ അധ്യക്ഷനായി. സംഘടനയുടെ സ്ഥാപക നേതാവ് അന്തരിച്ച പി ചിത്രൻ നമ്പുതിരിപ്പാടിനെ ചടങ്ങിൽ അനുസ്മരിച്ചു. കെഎസ്എസ്പിയു പെരുമ്പടപ്പ് ബ്ലോക്ക് സെക്രട്ടറി വി വി ഭരതൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന
അംഗങ്ങളായ കെ വി കൃഷ്ണൻ നായർ, സി പ്രഭാകരൻ, യശോദ എന്നിവരെ ആദരിച്ചു. പുതുതായി സംഘടനയിൽ അംഗത്വമെടുത്ത രമാദേവി, വസന്ത, ഷീല, വനജാക്ഷി, പി സി ശോഭന എന്നിവരെ സ്വീകരിച്ചു. പ്ലസ്ടു പരീക്ഷയിൽ മൂക്കുതല ഹൈസ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുവാങ്ങി വിജയിച്ച സി കെ ഹരിയാനന്ദ, ഷിഫ്ള അഷറഫ് എന്നിവർക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി. അഭിനന്ദിച്ചു. അമ്പതുലക്ഷത്തോളംരൂപ ചിലവു വരുന്ന ലിവർ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന തിരുമംഗലത്ത് മുരളീധരന് സംഘടനയുടെ ആദ്യഗഡു സഹായമായി നൽകി.
ലക്ഷണൻ, വത്സല എന്നിവർ സംസാരിച്ചു. പി എൻ കൃഷ്ണമൂർത്തി സ്വാഗതവും ഖാദർ നന്ദിയും പറഞ്ഞു.