EDAPPALLocal news

കൂറ്റനാട് ബസ് സ്റ്റാൻ്റിൽ 21 മുതൽ ബസ് കയറി തുടങ്ങും

കൂറ്റനാട് ബസ് സ്റ്റാൻ്റിൽ ബസ് കയറുന്നതിനായി നാഗലശ്ശേരി പഞ്ചായത്ത് ഭരണസമിതി സ്പീക്കർ എം ബി രാജേഷിന്റെസാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ 21 മുതൽ എല്ലാ റുട്ട് ബസുകളും സ്റ്റാൻ്റിൽ കയറ്റാൻ ധാരണയായി.

യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നാഗലശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഒരുക്കിയിരുന്നെങ്കിലും ബസ്സുകൾ സ്റ്റാൻഡിൽ കയറാതെ പോകുകയായിരുന്നു പതിവ്. വെയിലും മഴയും കൊള്ളാതെ സൗകര്യപ്രദമായി യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം, ശൗചാലയം, സ്ത്രീകൾക്കായുള്ള പ്രത്യേക റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് പൂർണ്ണമായും ഉപയോഗപ്പെടുത്താനാണ് ബസ്സുകളെ സ്റ്റാൻഡിൽ കയറ്റാനുള്ള തീരുമാനത്തിനു പിന്നിൽ.

ബസ്സുകൾ പതിവായി സ്റ്റാൻഡിൽ പ്രവേശിക്കുന്നവർ തുടങ്ങിയാൽ പിന്നീട് വ്യാപാര കേന്ദ്രങ്ങൾ സ്റ്റാൻഡ് കേന്ദ്രീകരിച്ച് തുടങ്ങുകയും നാഗലശ്ശേരി ഗ്രാമപഞ്ചായത്തിന് വരുമാനം ലഭിക്കാവുന്ന സ്ഥിതിയിലേക്ക് സ്റ്റാൻഡ് മാറുകയും ചെയ്യും.

കൂറ്റനാട് ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വിളിച്ച് ചേർത്ത യോഗത്തിൽ എല്ലാ റുട്ട് ബസുകളും കൂറ്റനാട് ബസ് സ്റ്റാൻഡിൽ കയറാനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് ,മോട്ടോർ വാഹന വകുപ്പും ഉറപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻറ് വിവി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി പി ഷാനിബ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി റജീന എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button