Local newsTHRITHALA
കുമരനല്ലൂർ ഫാമിലി ഹെൽത്ത് സെന്റർ പുതിയ കെട്ടിട നിർമ്മാണ ഡി പി ആർ പ്രവർത്തനങ്ങൾക്ക് തുടക്കം
കപ്പൂർ ഗ്രാമപഞ്ചായത്തിലെ കുമരനെല്ലൂരിൽ സ്ഥിതിചെയ്യുന്ന കുമരനല്ലൂർ ഫാമിലി ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടം നിർമ്മാണം മായി ഡിപിആർ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഡിപിആർ തയ്യാറാക്കുന്നതിനായി ബന്ധപ്പെട്ട് കപൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നേതൃത്വത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ കെ വി ബാലകൃഷ്ണൻ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ കൂടിയാലോചന നടത്തി. നിർമ്മാണ പ്രവർത്തനം തുടങ്ങേണ്ട സ്ഥലം സന്ദർശിക്കുകയും സ്ഥിതി വിവരങ്ങൾ വിലയിരുത്തുകയും ചെയ്തു. ജനോപകാരപ്രദമായ രീതിയിൽ കെട്ടിട നിർമ്മാണം നടത്തണമെന്നാണ് ആവശ്യം. 2022 ആഗസ്റ്റ് 20നാണ് തൃത്താല എംഎൽഎയും മന്ത്രിയുമായ എം ബി രാജേഷിന്റെ ഇടപെടലിനെ തുടർന്ന് എൻഎച്ച് എം ഫണ്ടിൽ നിന്നും ഒരുകോടി 43 ലക്ഷം രൂപ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചത്