Local newsMALAPPURAM
അഞ്ചുവയസ്സുകാരന് തെരുവുനായുടെ കടിയേറ്റു.
കോട്ടയ്ക്കൽ : കോട്ടയ്ക്കലിൽ അഞ്ചുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റ് സാരമായ പരിക്ക്. നായാടിപ്പാറ കരിങ്കപ്പാറ ഫൈസലിന്റെ മകൻ ആത്തിഫിനാണ് മുഖത്തു കടിയേറ്റത്
ആത്തിഫിനെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിനടുത്തുവച്ചാണ് കടിയേറ്റത്. കൃഷ്ണമണിക്കു കേടുപറ്റിയിട്ടുണ്ട്. കുട്ടി നിരീക്ഷണത്തിലാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ബന്ധുക്കൾ പറഞ്ഞു. ചെനയ്ക്കൽ അൽമനാർ സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിയാണ്.