KERALA

കുന്നംകുളം ചൊവ്വന്നൂരിൽ വീട് കുത്തി തുറന്ന് മോഷണ ശ്രമം

കുന്നംകുളം : ചൊവ്വന്നൂരിൽ വീട് കുത്തി തുറന്ന് മോഷണ ശ്രമം ചൊവ്വന്നൂർ കുരിശുപള്ളിക്ക് സമീപം താമസിക്കുന്ന പന്തല്ലൂർ താണിക്കൽ വീട്ടിൽ ഇയ്യുണ്ണിയുടെ മകൻ 65 വയസ്സുള്ള വർഗീസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച വൈകിട്ട് 5.30യോടെയാണ് സംഭവം. വീട്ടുടമയും ഭാര്യയും ബാംഗ്ലൂരിലുള്ള മകളുടെ അടുത്തേക്ക് ഒരാഴ്ച മുൻപാണ് പോയത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് വീട്ടിലെ 4 റൂമുകളിലെയും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാൽ വീട്ടിൽ വിലപിടിപ്പുള്ള സാധനങ്ങൾ ഇല്ലെന്ന് ഉടമസ്ഥൻ പോലീസിനെ അറിയിച്ചിട്ടുണ്ട്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ വിസി സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേൽ നടപടികൾ സ്വീകരിച്ചു. കുന്നംകുളം മേഖലയിൽ അടുത്തിടെ മോഷണവും മോഷണശ്രമങ്ങളും വ്യാപകമായി കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button