THAVANUR

“കുട്ടിപ്പുര “ബാല സൗഹൃദ ഭവനം പദ്ധതിയുടെ ഭാഗമായി മെഗാ അതാലത്ത് സംഘടിപ്പിച്ചു.

തവനൂർ : “കുട്ടിപ്പുര “ബാല സൗഹൃദ ഭവനം പദ്ധതിയുടെ ഭാഗമായി മെഗാ അതാലത്ത് സംഘടിപ്പിച്ചു. തവനൂർ ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ ലീഗൽ സർവ്വീസ് അതാറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം ഷാബിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി വി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി.ചെയർമാൻ അഡ്വ.എ.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. തഹസിൽദാർ ടി.സുജിത്ത്, അഡ്വ.രാജേഷ് പുതുക്കാട്, അഡ്വ.പി.ജാബിർ, സി. ഹേമലത, ശ്രീജ പുളിക്കൽ, വി.എം.സജി,കെ.ലിഷ, എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു.കുട്ടികളുമായി ബന്ധപ്പെട്ട് ഇരുപതോളം പരാതികൾ അതാലത്തിൽ ലഭ്യമായി. കുട്ടിപ്പുര “ബാല സൗഹൃദ ഭവനം പദ്ധതി ” ഗ്രാമപഞ്ചായത്തിൻ്റെയും ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെയു നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്.

ചിത്രം : തവനൂർ ജി.എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച കുട്ടിപ്പുര ” മെഗാ അതാലത്ത് ” ജില്ലാ ലീഗൽ സർവ്വീസ് അതാറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ഷാബിൽ ഉദ്ഘാടനം നിർവ്വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button