EDAPPALLocal news
കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി ദാനം ചെയ്ത് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായാ ഹംദാൻ വട്ടത്തൂർ
എടപ്പാൾ:കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി ദാനം ചെയ്ത് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായാ ഹംദാൻ.ചങ്ങരംകുളം പള്ളിക്കര സ്വദേശികളായ നവാസ് വട്ടത്തൂരിന്റെയും അസ്ബീന നവാസിന്റെയും മകനായ ഹംദാൻ അയിലക്കാട് MH സ്കൂളിൽ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
അമരത്വമെന്നാൽ മറ്റൊരാളുടെ ഹൃദയത്തിൽ ജീവിക്കാനാവുക എന്നാണ്.നിത്യവും ക്യാൻസർ എന്ന മഹാമാരി അനേകം ജീവിതങ്ങളെ കാർന്ന് തിന്നുമ്പാഴും അവർക്കൊക്കെ ആശ്വാസത്തിൻ്റെ ഒരു ചെറു തണലേകുകയാണ് ഈ കൊച്ചുമിടുക്കന്‍.
കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടവർക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി ദാനം ചെയ്ത ഹംദാൻ വട്ടത്തൂരിന് ബി ഡി കെ മലപ്പുറം കമ്മറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.