EDAPPALLocal news
എസ്എസ്എൽസി വിജയികളെ അനുമോദിച്ചു
എടപ്പാൾ: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം (RAAF)അനുമോദിച്ചു.
പൊന്നാനി മേഖല കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു അനുമോദനം. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ ടി.പി. കീർത്തി പുരമുണ്ടേക്കാട്, കെ.ആർ. കാർത്തിക കോലത്ത്, എ.വി സന അഷറഫ് ചിറ്റഴിക്കുന്ന് എന്നിവരെയാണ് റാഫ് പ്രവർത്തകർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചത്. റാഫ് മേഖല പ്രസിഡൻ്റ് ബാലൻ പുളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ റാഫ് വനിതാ ഫോറം ജില്ല രക്ഷാധികാരി പി. ലക്ഷ്മിക്കുട്ടി, ഏഷ്യൻ മജീദ്, ഇടവേള റാഫി, ജയ മോഹനൻ നെല്ലശ്ശേരി, പി.ജി. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു. മേഖലാ സെക്രട്ടറി ബിനേഷ് ശ്രീധർ സ്വാഗതവും ഏ.വി ഉബൈദ് നന്ദിയും പറഞ്ഞു.