CHANGARAMKULAM

കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ എഫ് സി കേരളയുടെ ഐ ലീഗ് ടീമിലേക്ക്

ചങ്ങരംകുളം:കാൽപന്ത് കളിയിൽ വിസ്മയം തീർത്ത സഹോദരങ്ങൾ ഇനി മുതൽ ഇന്ത്യയിലെ പ്രൊഫഷണൽ ക്ളബ്ബുകളിൽ ഒന്നായ എഫ് സി കേരളയുടെ ഐ ലീഗ് ടീമിൽ ബുട്ടണിയും,ചങ്ങരംകുളം ചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ അണ്ടർ (14) വിഭാഗത്തിലും,സഹോദരൻ ഷഹസാദ് അണ്ടർ(13) വിഭാഗത്തിലുമാണ് എഫ് സി കേരളക്ക് വേണ്ടി സെലക്ഷൻ നേടിയത്.ചെറുപ്രായത്തിൽ തന്നെ ഫുട്ബോൾ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഈ ബാല താരങ്ങൾ തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺ സെലക്ഷനിൽ ആണ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.ഷഹബാസ് ചാലിശ്ശേരി സ്കൂളിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിയും,ഷഹസാദ് പെരുമുക്ക് ബിടിഎം സ്കൂളിൽ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയുമാണ്.ചിയാനൂർ സ്വദേശിയായ പുത്തൻവീട്ടിൽ യഅ്കൂബ് മിസിരിയ ദമ്പതികളുടെ മക്കളാണ് ഈ മിടുക്കൻമാർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button