BREAKING NEWSCHANGARAMKULAMPUBLIC INFORMATIONSocialUPDATES
മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം പ്രതിനിധി റജിസ്ട്രേഷൻ നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം
ചങ്ങരംകുളം :സെപ്തംബർ 4,5,6 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നന്നംമുക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഷഹീർ അമയിലിന്റെ രജിസ്ട്രേഷൻ നിർവഹിച്ച് സംസ്ഥാന വനിതാ ലീഗ് പ്രസിഡന്റ് സുഹറ മമ്പാട് നിർവഹിച്ചു.
ചടങ്ങിൽ പൊന്നാനി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ അഡ്വ. നിയാസ് മുഹമ്മദ്, msf പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് റോഷൻ പുന്നക്കൽ, നന്നംമുക്ക് പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യഹിയ ഫൈസി ഭാരവാഹികളായ ജാസിർ മുതുകാട്, ഫവാസ് പള്ളിക്കര എന്നിവർ പങ്കെടുത്തു.