Local newsPONNANI

കാലാവസ്ഥ പ്രതികൂലം; പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു

പൊന്നാനിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്നാണ് മൂന്ന് ദിവസമായി തുടരുന്ന തെരച്ചില്‍ അവസാനിപ്പിച്ചത്. പൊന്നാനി മാറഞ്ചേരിയിലെ തുറുവാണം തുരുത്തിലേക്കുള്ള റോഡിലേക്ക് വെള്ളം കയറി പ്രദേശം ഒറ്റപ്പെട്ടു.

മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നടന്നുവന്നിരുന്നത്. എന്നാല്‍, ഇന്ന് കടല്‍ പ്രക്ഷുബ്ധമാവുകയും കാലാവസ്ഥ പ്രതികൂലമാവുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട എല്ലാ വള്ളങ്ങളോടും തിരികെ വരാന്‍ അധികൃതര്‍ അറിയിച്ചു. പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ ഹാര്‍ബറുകളില്‍ നിന്ന് പുറപ്പെട്ട വള്ളങ്ങളൊക്കെ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച പൊന്നാനിയില്‍ നിന്ന് പുറപ്പെട്ട റഫ്കാന എന്ന ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. ഇതില്‍ നിന്ന് ഹംസക്കുട്ടി എന്നയാളെ രക്ഷപ്പെടുത്തി. എന്നാല്‍, വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ കാണാതായിരുന്നു. ഇവര്‍ക്കായുള്ള തെരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളായി നടന്നിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button