കരിങ്കല്ലത്താണിയില്‍ യുവാവിനെ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു
പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍
എടപ്പാൾ:കരിങ്കല്ലത്താണിയിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു.യുവാവിന്റെ ദുരൂഹ മരണത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്.കാഞ്ഞിരമുക്ക് വാലിയിൽ ഭരതന്റെ മകൻ അമലിനെ (20) പ്രഭാത സവാരിക്കിടെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തിൽ ദുരൂഹത തോന്നിയത്.
സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ
അടിസ്ഥാനത്തിൽ പരസ്യ ബോർഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. എറണാകുളത്ത് വച്ച് ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.പിക്കപ്പ് വാൻ അമലിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന്
പ്രതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.പ്രതികളെ നാളെ പൊന്നാനി കോടതിയിൽ ഹാജരാകും.