EDAPPAL
കപ്പൂർ ഗ്രാമപഞ്ചായത്തിൽ കുടുബശ്രീ ഓക്സിലറി ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് വിതരണവും, യുവതീ സംഗമവും നടന്നു
കപ്പൂർ ഗ്രാമപഞ്ചായത്തിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് യുവതി സംഗമവും ഓക്സിലറി ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് വിതരണവും ബഹു. കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി കെ.വി ആമിനക്കുട്ടി അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ സുജാത മനോഹരൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.യു സുജിത മെമ്പർമാർ, ഓക്സിലറി റിസോഴ്സ് പോഴ്സൺമാരായ സിന്ധു മാവറ, ബീബാത്തു ടീച്ചർ, രജനി സിഡിഎസ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർ നിത്യ ജൻഡർ അവബോധ ക്ലാസ്സ് നൽകി. ഓക്സിലറി ഗ്രൂപ്പിനെ പ്രതിനിധീകരിച്ചു ഒരുമ ടീം ലീഡർ പ്രജിഷ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ നിഷ എസ് പി നന്ദി അറിയിച്ചു.