CHANGARAMKULAM
കനത്ത മഴ:സംസ്ഥാന പാതയിൽ വളയംകുളം സെന്ററിൽ പുളിമരം കടപുഴകി വീണു തലനാരിഴക്ക് ഒഴിവായത് വൻ അപകടം
ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് വളയംകുളം സെന്ററിൽ പുളിമരം കടപുഴകി വീണു.ഞായറാഴ്ച വൈകിയിട്ട് എട്ട് മണിയോടെയാണ് സംഭവം.ഞായറാഴ്ച ആയത് കൊണ്ടും രാത്രിയിൽ ആയത് കൊണ്ടും വലിയ ദുരന്തമാണ് വഴിമാറിയത്.സ്കൂൾ വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാർ വഴി നടക്കുന്ന സ്ഥലത്താണ് മരം കടപുഴകി വീണത്.കാലത്ത് മരം ചെറിയ രീതിയിൽ അപടാവസ്ഥയിൽ ആയിരുന്നെന്നും കെഎസ്ഇബി അധികൃതരെ വിവരം അറിയിച്ചെങ്കിലും അവർ മരം വീഴുന്നത് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്