CHANGARAMKULAMLocal news
കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ നാഗങ്ങളുടെ പുനപ്രതിഷ്ഠ ഭക്തിസാന്ദ്രമായി
ചങ്ങരംകുളം : നൂറുകണക്കിന് ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കക്കിടിപ്പുറം ശ്രീ അസുരമഹാകാളൻ ക്ഷേത്രത്തിലെ
നാഗങ്ങളുടെ പുനപ്രതിഷ്ഠ ഭക്തിസാന്ദ്രമായി ബ്രഹ്മശ്രീ പാതിരിക്കുന്നത്തു മന നീലകണ്ഠൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ
രാവിലെ 6 മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി എണ്ണാഴി മന ശ്രീ വാമനൻ നമ്പൂതിരി, ശ്രീ രാമൻ നമ്പൂതിരി, ശ്രീ അനൂപ് നമ്പൂതിരി എന്നിവരും കർമികത്വത്തിൽ പങ്കാളിയായി .തുടർന്നു നടന്ന വിശേഷാൽ പൂജകളോടെ ചടങ്ങുകൾ സമാപിച്ചു.