EDAPPALLocal news
ശുകപുരം ക്ഷേത്രത്തിലെ ഇടത്താവളം പദ്ധതി ഉപേക്ഷിക്കുന്നു
എടപ്പാൾ: മരങ്ങൾ മുറിക്കുന്നതിനെത്തുടർന്ന് വിവാദമായ ശുകപുരം ഇടത്താവളം പദ്ധതി മലബാർ ദേവസ്വം ബോർഡ് ഉപേക്ഷിക്കുന്നു.ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തോടനുബന്ധിച്ച് പത്തുകോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്കെതിരേ ജനങ്ങളിൽനിന്നും വിവിധ സംഘടനകളിൽനിന്നും ഉയർന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. ക്ഷേത്രം ട്രസ്റ്റി ബോർഡും പാരമ്പര്യ ഊരാളൻമാരുമെല്ലാം പദ്ധതിക്കെതിരേ രംഗത്തെത്തിയതോടെയാണ് പിൻമാറാനുള്ള നീക്കത്തിലേക്ക് ദേവസ്വം ബോർഡ് എത്തിയതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കോടതിയിൽ ഉടൻ അപേക്ഷ നൽകുമെന്നാണറിയുന്നത്.