CHANGARAMKULAMLocal news

ഐഡി കാർഡ് വിതരണം ചെയ്തു.

ചങ്ങരംകുളം : കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം വെസ്റ്റ് ജില്ലാ യോഗവും ഐഡി കാർഡ് വിതരണവും ചങ്ങരംകുളം ദേശധ്വനി ഓഫീസിൽ ചേർന്നു. സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യാൻ മലപ്പുറം വെസ്റ്റ് -ഈസ്റ്റ് ജില്ലകളുടെ സംയുക്ത യോഗം ജൂലായ് 2ന് കോട്ടക്കലിൽ വച്ച് നടത്താൻ തീരുമാനിച്ചു. യോഗം സംസ്ഥാന ട്രഷറർ ഷാഫി ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. ഐഡി കാർഡ് വിതരണം രക്ഷാധികാരി സമിതിയംഗം വി സെയ്ത് നിർവഹിച്ചു.വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ആഷിക്ക് നന്നംമുക്ക് അധ്യക്ഷനായി.വെസ്റ്റ് ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവനൂർ, ജില്ലാ വൈസ് പ്രസിഡൻ്റ് ജീന മണികണ്ഠൻ, ജില്ലാ രക്ഷാധികരി എൻ ഹമീദ്, ജോ. സെക്രട്ടറി റദീഫ് എടപ്പാൾ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button