CHANGARAMKULAM
ഐഎൻസി പ്രവാസി കൂട്ടായ്മയുടെ സ്നേഹാദരം ദുബായിൽ നടന്നു
ചങ്ങരംകുളം:ഐഎൻസി പ്രവാസി കൂട്ടായ്മയുടെ സ്നേഹാദരം ദുബായ് ഹൈലാന്റ് റസ്റ്റോറന്റിൽ വെച്ച് നടന്നു.സിഎം യൂസഫ് നന്നംമുക്ക് പഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ഈസ ആനീസ്,മുതിർന്ന കോൺഗ്രസ് നേതാവ് സലാമു മാട്ടം,ഷാർജ ഇന്ത്യൻ അസോസിയേഷൻജനറൽ സെക്രട്ടറി നസീർ എന്നിവരെ ചങ്ങരംകുളം ഐ എൻ സി പ്രവാസി കൂട്ടായ്മ ആദരിച്ചു.ബഷീർ നരണിപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിന് അനസ് മാന്തടം സ്വാഗതം പറഞ്ഞു.ദുബായ് ഇൻക്കസ് ജനറൽ സെക്രട്ടറി നാസർ മാടായി ഉദ്ഘാടനം നിർവഹിച്ചു. നസീർ ആനക്കപറമ്പിൽ, അഷ്റഫ് മാവറ,നാസർ എന്നിവർ സംസാരിച്ചു.അസ്ലം മാന്തടാം സുഭാഷ് കൊട്ടിയോത്,അർഷാദ് മണാളത്ത്, മൊയ്ദീൻ നരണിപ്പുഴ മുഹമ്മദലി എന്നിവർ പുരസ്കാരം നൽകി.അഷ്റഫ് ടിപ്പു നഗർ നന്ദി പറഞ്ഞു.
