ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു.
മലപ്പുറം: സി.എച്ച് സെന്റർ മലപ്പുറത്തിന് കീഴിൽ ജില്ല ആസ്ഥാനത്ത് വൃക്ക രോഗികൾക്ക് ആശ്വാ സമായി നിർമിച്ച ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു. കിഴക്കേത്തലയിലെ സൈനബ ഹജ്ജുമ്മ സൗജന്യമായി നൽകിയ 1.3 ഏക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങ ളോടെയാണ് പാവപ്പെട്ട രോഗികൾക്കായി ഡയാ ലിസിസ് കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും നിർമിച്ചിരിക്കുന്നത്. 17,000 ചതുരശ്ര അടിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമാണം പൂർത്തീകരിച്ചത്. 22 മെഷീനുകളിലായി രണ്ട്ഷി ഫ്റ്റിൽ 44 രോഗികൾക്ക് ഡയാലിസിസ് ചെയ്യാ നാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 10 മെഷീ നുകളിലായി രണ്ട് ഷിഫ്റ്റിൽ 20 രോഗികൾക്ക് സൗകര്യമൊരുക്കും.
പാണക്കാട് സാദിഖലി തങ്ങൾ കേന്ദ്രം തുറന്നു കൊടുത്തു. രോഗത്താൽ പ്രയാസമനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയമാകുക എ ന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം തുടക്കം കുറി ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഓഫിസ് ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സൈന ബ ഹജ്ജുമ്മ താക്കോൽ കൈമാറ്റം നിർവഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.എൽ.എമാരാ യ യു.എ. ലത്തീഫ്, പി. ഉബൈദുല്ല, കെ.പി.എ. മ ജീദ്, ടി.വി. ഇബ്രാഹീം, പി. അബ്ദുൽ ഹമീദ്, ജില്ല
പഞ്ചായത്ത് അധ്യക്ഷ എം.കെ. റഫീഖ, നഗരസഭ അധ്യക്ഷൻ മുജീബ് കാടേരി, റശീദലി ശിഹാബ് ത ങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശി ഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, എ. പി. അബ്ദുസമദ്, എ.പി. ശംസുദ്ദീൻ, റഷീദലി ബാ ബു പുളിക്കൽ, കെ.എൻ.എ. ഖാദർ, കെ.എ.എം. അബൂബക്കർ, യൂസുഫ് കൊന്നോല, പരി ഉസ്മാ ൻ, ഉമ്മർ അറക്കൽ, ഹാരിസ് ആമിയൻ, ജുമൈല ജലീൽ, റഷീദലി ബാബു പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
