PONNANI

പൊന്നാനി താലൂക്കിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലും ഗുണമേന്മയില്ലാത്ത ഭ ക്ഷ്യവസ്തുക്കൾ.

പൊന്നാനി: പൊന്നാനി താലൂക്കിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പർ മാർക്കറ്റുകളി ലും ഗുണമേന്മയില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിത രണത്തിനെത്തുന്നതായി ആക്ഷേപം. മാവേലി സ്റ്റോറുകളിലെ ഭക്ഷ്യവസ്തുക്കളിൽ കമ്പ്യൂട്ടർ സ്റ്റോക്കും ഫിസിക്കൽ സ്റ്റോക്കും തമ്മിൽ അന്ത രമുള്ളതായും ആരോപണം.

ഗുണമേന്മയുള്ള വസ്തുക്കൾക്ക് പകരം സപ്ലൈ കോ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഗുണമേ ന്മ കുറഞ്ഞ സാധനങ്ങൾ വിറ്റഴിക്കുന്നതായും ആ രോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊന്നാനി യിലെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ സൂപ്പ ർ മാർക്കറ്റുകളിലും വിജിലൻസ് പരിശോധന നട ത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗ ത്തെത്തി. അതേസമയം, കഴിഞ്ഞ ദിവസം സ പ്ലൈകോ ഗോഡൗണിൽ നടന്ന പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൂട്ടി അറിഞ്ഞതായും ആക്ഷേപമുണ്ട്. വെള്ളിയാഴ്ച പൊന്നാനിയിലെ രണ്ട് ഗോഡൗണുകളിൽ നടന്ന പരിശോധനയിൽ 35 ക്വിന്റൽ അരിയും 34 ക്വിന്റൽ ഗോതമ്പും കുറ വുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സപ്ലൈകോ ഗോഡൗണിൽ റേഷൻ ഭക്ഷ്യധാന്യ ങ്ങളിൽ തിരിമറി നടത്തിയ സപ്ലൈകോ അസിസ്റ്റ ന്റ് മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെ ന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആ വശ്യപ്പെട്ടു.

മാനേജറുടെ അധികാരപരിധിയിലുള്ള പൊന്നാ നി താലൂക്കിലെ മാവേലി സ്റ്റോറുകളിലെയും സ പ്ലൈകോ സൂപ്പർ മാർക്കറ്റുകളിലെയും ഗുണമേന്മ യില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയെപറ്റി യും അന്വേഷണം വേണമെന്നും സ്കൂളിലേക്ക് വിതരണം ചെയ്യേണ്ട അരിയും മാവേലിസ്റ്റോറുക ളിലേക്കുള്ള ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ച സ പ്ലൈകോയുടെ പുതുപൊന്നാനി ഗോഡൗണിലും വിജിലൻസ് പരിശോധന നടത്തണമെന്നും യോ ഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ എ. പവിത്രകുമാർ, എൻ.പി. സേതുമാധവൻ, സി.എ. ശിവകുമാ കെ. ജയപ്രകാശ്, എം. അബ്ദുൽ ലത്തീഫ് എ ന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button