KERALA

എ ഐ ക്യാമറ : മെയ് 19 വരെ പിഴ ഈടാക്കില്ല. ബോധവൽക്കരണം നടത്തുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവൽക്കരണം നൽകുമെന്ന് ഗതാഗത മന്ത്രി.പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴ ഈടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി,നിയമം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവൽക്കരണം ഉണ്ടായില്ലെന്ന് പരാതിയെ തുടർന്നാണ് ഒരു മാസം ബോധവൽക്കരണത്തിനായി മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ ഐ ക്യാമറകൾ നിലവിലുള്ള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലേക്കും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജ് നൽകേണ്ടിവരും. റോഡുകൾ നല്ല നിലവാരത്തിൽ ആയതിനാൽ വേഗത്തിന്റെ കാര്യത്തിൽ പുതിയ ഉത്തരവ് ഉണ്ടാകുമെന്നും മന്ത്രി. സംസ്ഥാനത്ത് ആദ്യമായാണ് നിർമിത ബുദ്ധി ക്യാമറകൾ വഴി നിയമലംഘനം പിടികൂടി പിഴയിടാക്കുന്നത്. നഗര- ഗ്രാമ വ്യത്യാസമില്ലാതെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗി നാണ് ഏറ്റവും കുറഞ്ഞ പിഴ തുക ഈടാക്കുന്നത്
കെൽട്രോണാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മൂന്നുവർഷത്തേക്ക് കെൽട്രോണുമായുള്ള കരാറുണ്ട്. കൺട്രോൾ റൂമിന്റെ പ്രവർത്തനവും ക്യാമറകളുടെ പരിപാലനവും കെൽട്രോണിന്റെ ചുമതലയിലാണ്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വഴിയാണ് പിഴ ചുമത്താനുള്ള ചലാനുകൾ നൽകുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button