EDAPPALLocal newsVATTAMKULAM

എൽ ഡി എഫ് വട്ടംകുളം പഞ്ചായത്ത് ഒഫീസ് ഉപരോധിച്ചു

എടപ്പാൾ: കൊവിഡ് വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, ഇടതുപക്ഷ വാർഡുകളോടുള്ള അവഗണന അവസാനിപ്പിക്കുക, അകാരണമായി പിരിച്ച് വിട്ട ജീവനക്കാരെ തിരിച്ചെടുക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്.
തിങ്കളാഴ്ച കാലത്ത് പത്ത് മണി മുൽ പന്ത്രണ്ടര വരെ വട്ടംകുളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ഉപരോധ സമരം സി പി എം എടപ്പാൾ ഏരിയ സെക്രട്ടറി എം മുസ്തഫ ഉദ്ഘാടനം ചെയ്തു.12 വർഷമായി വട്ടംകുളം പഞ്ചായത്ത് ആയുവേദ ഡിസ്പെൻസറിയിലെ തൊഴിലാളിയായിരുന്നവരെ പിരിച്ചുവിട്ടു പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ബന്ധുവിനെ നിയമിച്ചെന്നും പഞ്ചായത്തിലെ ജനങ്ങൾക്ക് വിതരണം ചെയ്യേണ്ട കൊവിഡ് വാക്സിനുകൾ സ്വന്തം പാർട്ടിക്കാർക്കും കുടുംബങ്ങൾക്കും വിതരണം ചെയ്തന്നും പ്രതിഭക്ഷ വാർഡുകളിലെ ഫണ്ട് വിഹിതം വെട്ടികുറച്ചെന്നും ഒന്നര കോടി രൂപ ഭരണ സമിതി ലാപ്സാക്കിയെന്നും സമരക്കാർ ആരോപിച്ചു.
പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു. അഡ്വ: എം ബി ഫൈസൽ, എസ് സുജിത്ത്, യു പി പുരുഷോത്തമൻ, ശ്രീജ പാറക്കൽ, കെ പി റാബിയ, അനീഷ് ശുകപുരം,പി കൃഷ്ണൻ, പ്രമോദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button