EDAPPALLocal news

എൽഡിഎഫ് തവനൂർ മണ്ഡലം റാലി സംഘടിപ്പിച്ചു.

എടപ്പാൾ: രണ്ടാം പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി എൽഡിഎഫ് തവനൂർ മണ്ഡലം കമ്മിറ്റി ചമ്രവട്ടത്ത് ബഹുജന റാലി സംഘടിപ്പിച്ചു. കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എൻ ഉദയൻ അധ്യക്ഷനായി. കെ ടി ജലീൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ജ്യോതിഭാസ്, എ ശിവദാസൻ, സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ, പ്രഭാകരൻ നടുവട്ടം, ഇബ്രാഹിം പാട്ടത്തിൽ, ആർ മുഹമ്മദ് ഷാ എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button