Local newsTHRITHALA

എസ് വൈ എസ് തൃത്താല സോണ്‍ യുവോത്ഥാനം സാന്ത്വനം വളണ്ടിയേഴ്‌സ് പരിശീലനം സംഘടിപ്പിച്ചു

തൃത്താല: ‘കരം പിടിക്കാം, കരുത്തു പകരാം’ എന്ന പ്രമേയത്തില്‍ എസ് വൈ എസ് തൃത്താല സോണ്‍ സാമൂഹികം ഡയറക്ടറേറ്റ് യുവോത്ഥാനം എന്ന പേരില്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. മാട്ടായ യെസ് ഇംഗ്ലീഷ് സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു. സോണ്‍ സാമൂഹികം പ്രസിഡന്റ് അന്‍വര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹികം പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍, ഷുഹൈബ് കൊടിക്കുന്ന്, ജുബൈര്‍ സഅദി ഒതളൂര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കെ കെ പാലം കബീര്‍ അഹ്‌സനി, മുസ്ഥഫ അഹ്‌സനി ചിറ്റപ്പുറം, സി പി റിയാസ് കൊള്ളനൂര്‍, ജഅ്ഫര്‍ സ്വാദിഖ് അസ്ഹരി അങ്ങാടി, കെ പി മൊയ്തുണ്ണി മാട്ടായ, സൈനുദ്ദീന്‍ ഒതളൂര്‍, അബ്ദുല്‍ഹകീം സഖാഫി അങ്ങാടി, അബ്ദുല്‍ ഗഫൂര്‍ കൂറ്റനാട് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button