EDAPPAL

എസ് വൈ എസ് എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് സന്ദേശ യാത്ര സമാപിച്ചു

എടപ്പാൾ : സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ ഈ മാസം 26 ന് നടക്കാവിൽ നടക്കുന്ന എടപ്പാൾ സോൺ യൂത്ത് പാർലമെന്റ് പ്രചരാണർഥം വിളബര സന്ദേശ യാത്ര സംഘടിപ്പിച്ചു.ആലങ്കോട് പഞ്ചായത്തിലെ കോക്കൂരിൽ നിന്ന് ആരംഭിച്ച് 50 ൽ അധികം ഗ്രാമങ്ങളിൽ പ്രയാണം നടത്തി കുറ്റിപ്പുറം തങ്ങൾ പടിയിൽ സമാപിച്ചു സോൺ പ്രസിഡണ്ട് സി നജീബ് അഹ്സനി ഉദ്ഘാടനം ചെയ്തു ജില്ലാ എക്സിക്യൂട്ടീവ് അംഗം പി പി നൗഫൽ സഅദി മുഖ്യ പ്രഭാഷണം നടത്തി.സമസ്ത മേഖല സെക്രട്ടറി ഹസ്സൻ അഹ്സനി കാലടി, എസ് എസ് എഫ് ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് റഫീഖ് ഇർഫാനി പ്രസംഗിച്ചു.വിവിധ കേന്ദ്രങ്ങളിൽ ആസിഫ് തണ്ടിലം, അഷറഫ് അൽ ഹസനി, ഗഫൂർ അഹ്സനി, അബ്ദുൽ മജീദ് അഹ്സനി, വി ശിഹാബ് മുസ്ലിയാർ, അനസ് മാണൂർ,സൈഫുല്ല അദനി, മഹ് മൂദ് ഫാളിലി, അബ്ദുൽ മജീദ് ഫാളിലി പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button