CHANGARAMKULAMLocal news

എസ് ഡി പി ഐ ധർണ നടത്തി

ചങ്ങരംകുളം: വൈദ്യുതി ഉപയോഗത്തിന് അമിത നിരക്ക് ഈടാക്കാനുള്ള ഇടതു സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ എസ് ഡി പി ഐ ചങ്ങരംകുളം കെ എസ് ഇ ബി ഓഫീസ് ധർണ നടത്തി. ആലംകോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ സമരം പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു. റഷീദ് പെരുമുക് അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ മുഖ്യപ്രഭാഷണം നടത്തി.ബദറുദ്ധീൻഇർഫാനി, അസീസ് കോക്കൂർ, സി പി മുഹമ്മദ്‌, ഹംസപെരുമുക്, ഹമീദ് കാളാച്ചാൽ, അഷ്‌റഫ്‌, എന്നിവർ നേതൃത്വം നൽകി. അഷ്‌റഫ്‌ പാവിട്ടപ്പുറം സ്വാഗതവും അലി കക്കിടിപ്പുറം നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button