CHANGARAMKULAM

എസ് ജി എഡി എഫ് ഇന്ത്യാ-നേപ്പാൾ ഇന്റർ നഷ്ണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ ആര്യാസ് സ്കൂൾ ഓഫ് യോഗക്ക് മിന്നും തിളക്കം

ചങ്ങരംകുളം:എസ് ജി എഡി എഫ് ഇന്ത്യാ-നേപ്പാൾ ഇന്റർ നഷ്ണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ ആര്യാസ് സ്കൂൾ ഓഫ് യോഗക്ക് മിന്നും തിളക്കം.ഏപ്രിൽ 24 മുതൽ 27വരെ നേപ്പാളിലെ പോക്രയിൽ വെച്ച് നടന്ന ഇന്ത്യ -നേപ്പാൾ ഇന്റർനഷ്ണൽ ഗെയിംസ് സ്പോർട്സ് യോഗസന ചാമ്പ്യൻ ഷിപ്പിലാണ് തിളക്കമാർന്ന വിജയത്തോടെ ആര്യാസ് സ്കൂള്‍ നേട്ടം കൊയ്തത്.ട്രെഡീഷ്ണൽ വിഭാഗത്തിൽ വിവിധ ക്യേറ്റക്കറിയിൽ ആയുഷ്, പൃഥ്വിനാഥ്, രോഹിത് രാജഗോപാൽ, മാനവ് ബിജു, ഫാത്തിമ്മ നസ്മ,നവിക,നേഹ വിനോദ്,നികേഷ്റിയാ രാജഗോപാൽ ആഗ്നേസ്‌ ലെനിൻ ആർട്ടിസ്റ്ക് യോഗയിലും റിഥമിക് പെയ്യർ യോഗയിലും ദിയാ കൃഷ്ണ,ദേവപ്രഭ, അമൃത അനിൽകുമാർ,അമേയ അനിൽ കുമാർഎന്നിവർ രണ്ടു ഗോൾഡ്‌ മെഡൽ നേടിയത് ഉൾപ്പെടെ 15ഗോൾഡ്‌ മെഡലുകള്‍ നേടിയെടുത്തു. ഇന്ത്യാ നേപ്പാൾ ബൂട്ടാൻ എന്നിവടങ്ങളിൽ നിന്നായി 200ഓളം പേർ മത്സരിച്ച പോരാട്ടത്തിനൊടുവിലാണ് കേരളത്തിലെ കുട്ടികൾ ഇന്ത്യക്ക്‌ വേണ്ടി ഈ നേട്ടം കൈ വരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button