Local newsMARANCHERY

എരമംഗലത്ത് വ്യാപാര കേന്ദ്രത്തിൽ സംഘർഷം, രണ്ട് പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

മറഞ്ചേരി: എരമംഗലത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ബഷീർ എന്ന വ്യാപാരിയുടെ സ്ഥാപനത്തിലാണ് സംഘർഷം ഉണ്ടായത്.

ബഷീറിന്റെ എരമംഗലത്തെ സ്ഥാപനത്തിൽ എത്തി തർക്കത്തിൽ ഏർപ്പെട്ട ആസിഫ് എന്ന വ്യക്തിയുമായി രൂപപ്പെട്ട സംഘർഷമാണ് വെട്ടിലേക്ക് നയിച്ചത്.

ഗുരുതരമായി പരിക്കേറ്റ ആസിഫിനെ തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് എത്തിച്ചു. പരിക്കേറ്റ ബഷീറും ആശുപത്രിയിൽ ചികിൽസ തേടി. ഇവർ തമ്മിലുള്ള കുടുംബ പ്രശ്നവും വ്യാപാരവുമായി നിലനിൽക്കുന്ന പ്രശ്നങ്ങളുമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button