EDAPPALLocal news

കോൺക്രീറ്റ് കട്ടകൾ നീക്കി:എടപ്പാളില്‍ ഗതാഗതം പുനഃസ്ഥാപിച്ചു

എടപ്പാൾ:പൊളിച്ചുനീക്കിയ കെട്ടിട ഭാഗങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തു. ഇതോടെ ഈ വശത്തു കൂടിയുള്ള ഗതാഗതവും പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് റോഡിൽ കൂട്ടിയിട്ടിരുന്ന
കോൺക്രീറ്റ് കോട്ടകൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തത്.
എടപ്പാൾ കുറ്റിപ്പുറം റോഡിൽ കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും പ്രയാസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു റോഡിൽ കോൺക്രീറ്റ് കട്ടകൾ കൂട്ടിയിട്ട് ഇരുന്നത്. സംഭവം വാർത്തയായതോടെ യാണ് അധികൃതർ ഇടപെട്ട് വേഗത്തിൽ നീക്കം ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button