MARANCHERY

എ.ടി. അലിയുടെ പുസ്തക പ്രകാശനം 24ന്

മാറഞ്ചേരി : എഴുത്തുകാരൻ എ.ടി. അലിയുടെ പുതിയ പുസ്തകമായ “നന്മയുടെ സഹവർത്തിത്വം” എന്ന കൃതിയുടെ പ്രകാശനവും സാംസ്കാരിക സന്ധ്യയും മെയ് 24ന് വൈകിട്ട് 3 മുതൽ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ബിൽഡിംഗിൽ നടക്കും.

കവി കെ. സച്ചിദാനന്ദൻ പുസ്തകം പ്രകാശനം ചെയ്യും. കെ.പി. നൗഷാദ് അലി ഉദ്ഘാടനം നിർവഹിക്കും. എഴുത്തുകാരൻ ബഷീർ തിക്കോടി വിശിഷ്ടാതിഥിയായിരിക്കും. ചലച്ചിത്രതാരം ഷൈനി സാറ പുസ്തകം ഏറ്റുവാങ്ങും.

പരിപാടിക്കുശേഷം ഗായകൻ സിറാജ് അമൽ നയിക്കുന്ന സംഗീതവിരുന്നും വാനിയ അലിയും സംഘവും അവതരിപ്പിക്കുന്ന നൃത്തവിരുന്നും അരങ്ങേറും. പത്രസമ്മേളനത്തിൽ എ.ടി. അലി ഉൾപ്പെടെയുള്ള സ്വാഗതസംഘം ഭാരവാഹികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button