പഠന കിറ്റുകൾ വിതരണം ചെയ്യുന്നു
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്സിന്റെ നേതൃത്വ ത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികൾക്കായി പഠന കിറ്റുകൾ ഒരുക്കി. കഴിഞ്ഞ ഏഴ് വർഷങ്ങളിലായി ജെ ആർ സി യുടെ ബുക്ക് ബാങ്ക് എന്ന പദ്ധതിയിലൂടെ കുട്ടികളെ കണ്ടെത്തി പഠന കിറ്റുകൾ വിതരണം ചെയ്യുന്നു പോരുന്നു. പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ പി ടി എ പ്രസിഡണ്ടും നന്നംമുക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു. ചടങ്ങിന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ജീന ടീച്ചർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മണികണ്ഠൻ മാസ്റ്റർ, എസ് ആർ ജി കൺവീനർ ശ്രീ പി കെ ശശികുമാർ, ഡെപ്യൂട്ടി എച്ച് എം ശ്രീമതി പി ജി രാജി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ടി കെ ജയദേവ് , ജെ ആർ സി കൗൺസിലർമാരായ ജ്യോതി ടീച്ചർ, പ്രമീള ടീച്ചർ എന്നിവർ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗം കൗൺസിലറായ മീനാംബിക ടീച്ചർ ചടങ്ങിന് നേതൃത്വം വഹിച്ചു. സ്വാഗതം പി എൻ ബീന ടീച്ചറും നന്ദി ദേവകി ടീച്ചറും പറഞ്ഞു