CHANGARAMKULAMLocal news
വിജയികൾക്ക് അനുമോദനം
ചങ്ങരംകുളം : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി താലൂക്കിലെ എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിലെ വിജയികളെ അനുമോദിച്ചു.പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി ചെയർമാൻ പ്രൊഫ. വി കെ ബേബി അധ്യക്ഷയായി.ആലങ്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ഷഹീർ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം ടി രാമദാസ്, വിദ്യാഭ്യാസ സമിതി കൺവീനർ അടാട്ട് വാസുദേവൻ, കുഞ്ഞു മുഹമ്മദ് പന്താവൂർ, ലത്തീഫ് കളക്കര,ലത വിജയൻ, ടി മുനീറ,പ്രണവം പ്രസാദ്,എം ടി ഷരീഫ്, വി മുഹമ്മദ് നവാസ്, അബ്ദു കിഴിക്കര എന്നിവർ സംസാരിച്ചു.