EDAPPALLocal news
എടപ്പാൾ തുയ്യം ജിഎൽപി സ്കൂൾ പഠനോത്സവത്തിന് തുടക്കമായി
എടപ്പാൾ: തുയ്യം ജിഎൽപി സ്കൂളിലെ പഠനോത്സവം എലിയത്തറ തെയ്യാലയത്തിൽ എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ വി ഷീന അധ്യക്ഷയായി. എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ, പ്രധാനാധ്യാപകൻ കെ സേതുമാധവൻ,ഡയറ്റ് ഫാക്കൽറ്റി പി കെ വിനോദ് കുമാർ, പിടിഎ പ്രസിഡൻ്റ് കെ ശ്രീജ, എംടിഎ പ്രസിഡൻ്റ് പി പ്രജിഷ, കെ അഖില, ടി ഡി ലളിത, എം ബി പ്രബിത, ടി പി രമ്യ, കെ സജിത എന്നിവർ സംസാരിച്ചു.