EDAPPAL
എടപ്പാള്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ഉപരോധിച്ചു.
എടപ്പള്‍ മാതൃ ശിശു ആശുപത്രി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എടപ്പാള്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ഉപരോധിച്ചു. മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ജിഷാ ഷാജുഅധ്യക്ഷയായി.അഡ്വ കവിതാ ശങ്കര്‍ ഉദ്ഘാടനം ചെയ്തു ഹസീന, രേണുക,ബേബി ശ്രീജ,റംല ഉണ്ണി, പ്രീത രാജീവ്, സുഹറ ബക്കര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് സി രവീന്ദ്രന്‍,കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എസ് സുധീര്‍ കെവി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.