EDAPPAL

എടപ്പാളുകാർക്ക് വീണ്ടും ഒരു അഭിമാന നേട്ടം;കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ സ്വദേശിനി നിഹാരിക

എടപ്പാൾ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ ഫസ്റ്റ്റാങ്ക് നേടി എടപ്പാൾ വെങ്ങിനിക്കര സ്വദേശിനി നിഹാരിക MBBS MS (ENT). എടപ്പാൾ വെങ്ങിനിക്കരയിൽ താമസിക്കുന്ന വേന്ത്രക്കാട്ട് നാരായണൻ മാസ്റ്ററുടേയും ഗീത ടീച്ചറുടേയും മകളാണ് നിഹാരിക.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയിൽ എം.ബി.ബി.എസ്., എം.എസ്.(ഇ.എൻ.ടി.)യിൽ ആണ് ഡോ. നീഹാരിക ഒന്നാം റാങ്ക് നേടിയത്.പൂക്കരത്തറ ദാറുൽ ഹിദായയിലായിരുന്നു ഹൈ സ്കൂൾ പഠനം. ശേഷം എടപ്പാൾ ഹൈസ്കൂളിൽ നിന്ന് നിഹാരിക ഹയർ സെക്കണ്ടറി പഠനം പൂർത്തിയാക്കി.

എടപ്പാൾ ഹൈസ്ക്കൂളിലെ
ഹയർസെക്കൻഡറി വിഭാഗം ഗണിത അദ്ധ്യാപകനായിരുന്നു അച്ഛൻ വേന്ത്രക്കാട് ശ്രീ :നാരായണൻ മാസ്റ്റർ. പൂക്കരത്തറ ദാറുൽഹിദായ സ്കൂളിലെ സോഷ്യോളജി വിഭാഗം അധ്യാപികയായ ഗീത ടീച്ചർ ആണ് അമ്മ. ഡോ:നിഹാരിക കേരളാ ആരോഗ്യശ്രാസ്ത്ര സർവ്വകലാശാലയിൽ നിന്ന് ഉന്നത വിജയംകരസ്ഥമാക്കിയാ നിഹാരിക എടപ്പാൾ വെങ്ങിനിക്കര ഗ്രാമത്തിനും അതിലുപരി നാടിനും അഭിമാനനക്ഷത്രമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button