EDAPPAL

ഉറൂസെ അയ്യൂബി സമാപിച്ചു.

സ്വലാഹുദ്ദീൻ അയ്യൂബി (റ)ന്റെ 858-ാം ആണ്ടിനോടനുബന്ധിച്ച് അയ്യൂബി എജ്യൂ സിറ്റിയിൽ സംഘടിപ്പിച്ച ഉറൂസെ അയ്യൂബി സമാപിച്ചു. മുൽത്തക്കൽ ഉലമാ, പ്രവാസി മീറ്റ്, ടിച്ചേർസ് കോൺക്ലേവ്, സ്റ്റുഡന്റ്സ് സെമിനാർ, കുണ്ടൂർ ഉസ്താദ് ഉറൂസ്, ഖിസ്സപ്പാട്ട്, ആത്മീയ സമ്മേളനം തുടങ്ങിയ വ്യത്യസ്തവും വിപുലവുമായ പരിപാടികളൊടെയാണ് ഈ വർഷം ഉറൂസെ അയ്യൂബി സംവിധാനിച്ചിരുന്നത്. അബൂ മുഫീദ താനാളൂർ രചിച്ച സ്വലാഹുദ്ദീൻ അയ്യൂബി (റ) ന്റെ ഖിസ്സപ്പാട്ട് ഓൾ കേരളാ മാപ്പിളപ്പാട്ട് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ കെ പി എം അഹ്സനി കൈപ്പുറം, പി ടി എം ആനക്കര, റഷീദ് കുമരനെല്ലൂർ എന്നിവർ അവതരിപ്പിച്ചു.ആഗസ്റ്റ് 23 ന് സംഘടിപ്പിച്ച സമാപന സംഗമത്തിൽ ത്വാഹിർ സഖാഫി മുഖ്യപ്രഭാഷാണം നിർവഹിച്ചു, സയ്യിദ് ബായാർ തങ്ങൾ പ്രാർത്ഥന സംഗമത്തിന് നേതൃതം നൽകി.പ്രമുഖ പണ്ഡിതരും സാദത്തുക്കളും പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button