CHANGARAMKULAM
അവശനിലയിൽ കണ്ട വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി
കാലടി: അവശനിലയിൽ കണ്ട വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി. കാലടി ഗ്രാമപഞ്ചായത്തിലെ മാങ്ങാട്ടൂരിലെ ആശപ്രവർത്തക ഇ.പി ലതയുടെ വീട്ടിലെ ടെറസ്സിൻ്റെ മുകളിലാണ് ചിറകിന് പരിക്ക് പറ്റി അവശനിലയിൽ വെള്ളിമൂങ്ങയെ കണ്ടത്. ആരോഗ്യ പ്രവർത്തകൻ സതീഷ് അയ്യാപ്പിൽ, നിലമ്പൂർ ഡിവിഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും കുറുമ്പത്തൂർ ഫോറസ്റ്റ് വാച്ചർ ഇ.അയ്യപ്പൻ്റെ നേതൃത്വത്തിൽ ടീം വീട്ടിലെത്തി വെള്ളിമൂങ്ങക്ക് ആവശ്യമായ പരിചരണം നൽകുകയും ചെയ്തു.
കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അസ്ലം കെ തിരുത്തി, വാർഡ് മെമ്പർ ഇ.പി രജനി എന്നിവരുടെ നേതൃത്വത്തിൽ വെള്ളിമൂങ്ങയെ വനം വകുപ്പിന് കൈമാറി. വെറ്റിനറി ഡോക്ടറെ കാണിച്ചതിന് ശേഷം ആവശ്യമായ ചികിത്സയും നൽകി. വെളളിമൂങ്ങയെ നിലമ്പൂർ കാട്ടിൽ തുറന്ന് വിടുമെന്ന് അധികൃതർ പറഞ്ഞു.