തിരൂർ

ലക്കി ഡ്രോയിൽ ഒന്നരക്കോടിയുടെ വീടു കരസ്ഥമാക്കി രണ്ടത്താണി സ്വദേശിനി

പുത്തനത്താണി: രണ്ടരക്കോടിയുടെ കടംകൊണ്ട് വലഞ്ഞ കാസർഗോഡ് മടിക്കേരി സ്വദേശി ഇസ്മായിൽ ആണ് തന്റെ വീടും വാഹനങ്ങളും മറ്റു സ്വത്തുക്കളും ലക്കി ഡ്രോ നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനിച്ചത്. ഒന്നാം സമ്മാനം ലഭിച്ചത്
മലപ്പുറം പുത്തനത്താണി കനാറ ബാങ്കിന്റെ മുകളിൽ ഗ്ലാമർ ബ്യൂട്ടിപാർലർ നടത്തുന്ന രണ്ടത്താണി ചന്തപ്പറമ്പ് സ്വദേശിനി ഫാത്തിമത്ത് സുഹ്റക്ക് ഓൺലൈനിലൂടെ എടുത്ത 20517 എന്ന കൂപ്പൺ നമ്പറിനാണ്.
ആയിരം രൂപക്ക് ഓൺലൈനിലൂടെ എടുത്ത് ടിക്കറ്റിലാണ് സമ്മാനം ലഭിച്ചത്. ഒന്നരക്കോടി രൂപ വില കണക്കാക്കുന്ന 4555 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള വീടാണ് സമ്മാനമായി ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button