EDAPPALLocal news

പുനര്‍ജ്ജനി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അനുസ്മരണവും , യാത്രയയപ്പും , സ്വീകരണാനുമോദനങ്ങളുമായി വാര്‍ഷിക പൊതുയോഗം സംഘടിപ്പിക്കുന്നു

എടപ്പാള്‍ : നെല്ലിശ്ശേരി എ.യു.പി.എസ്. പുനര്‍ജ്ജനി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
വാര്‍ഷിക പൊതുയോഗം മാര്‍ച്ച്  7 ന് ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു.
യോഗത്തില്‍ ,  പൂര്‍വ്വ അധ്യാപികരായ പി.ജി.സരസ്വതി അമ്മ ടീച്ചര്‍, എസ്.സുധാദേവി ടീച്ചര്‍ എന്നിവര്‍ക്ക് അനുസ്മരണവും , 36 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിന് ശേഷം സ്കൂളില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ അടാട്ട് വാസുദേവന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പും , ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും, മൃഗ ക്ഷേമ സംരക്ഷകനായ പൂര്‍വ്വ വിദ്യാര്‍ത്ഥി  ശ്രീജേഷ് പന്താവൂരിനും സ്വീകരണവും അനുമോദനവും നല്‍കുന്നു.
കോവീഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന  യോഗം എം.ടി.ജയകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ പ്രശസ്ത- സാഹിത്യ സാംസ്കാരിക നായകന്‍ ശ്രീ.ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

യോഗത്തില്‍  പൂര്‍വ്വ വിദ്യാര്‍ത്ഥികളായ വട്ടംകുളം പഞ്ചായത്ത് പ്രസിഡന്‍റ്  കഴുങ്കില്‍ മജീദ് , പൊന്നാനി ബ്ലോക്ക്  വൈസ് പ്രസിഡന്‍റ് ഗായത്രി.ആര്‍,
പൊന്നാനി ബ്ലോക്ക് അംഗം എന്‍.ആര്‍ അനീഷ്,
വട്ടംകുളം പഞ്ചായത്ത് അംഗം
ഹസൈനാര്‍ നെല്ലിശ്ശേരി എന്നിവരും ജാബി അമ്പലത്ത്, മോയ്ദു ബിന്‍ കുഞ്ഞുട്ടി,സി.വി.ഹംസത്തലി , ഫാറൂഖ് തലാപ്പില്‍ ,സി.എസ് മനോജ് മാസ്റ്റര്‍ ,  ടി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍  പങ്കെടുത്ത് സംസാരിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button