CHANGARAMKULAM

ആലപ്പുഴ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യസാധനങ്ങൾ കൈമാറി നാടിന് മാതൃകയായി സി കെ എം കൈത്താങ്ങ്.

ചങ്ങരംകുളം: ചങ്ങരംകുളം മേഖലയിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ നിറ സാന്നിധ്യമായ സി കെ എം കൈത്താങ്ങ് ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യസാധനങ്ങൾ കൈമാറി.

ആലപ്പുഴ ജില്ലാ കളക്ടറുടെ കണ്ട്രോൾ റൂമിൽ എത്തിയാണ് ആവശ്യ സാധനങ്ങളടങ്ങിയ പാർസൽ കൈമാറിയത്. കൈത്താങ്ങിലെ അംഗങ്ങൾ ചങ്ങരംകുളത്ത് കളക്ഷൻ സെന്റർ തുറന്നിരുന്നു.വിവിധ സംഘനകൾ, വ്യക്തികൾ, ബാങ്ക് ജീവനക്കാർ തുടങ്ങിയ ജീവ കാരുണ്യ പ്രവർത്തന രംഗത്തുളള ആളുകൾ ദൗത്യവുമായി സഹകരിച്ചു

ട്രെയിൻ വഴിയാണ് ആലപ്പുഴ കളക്ടറുടെ കണ്ട്രോൾ റൂമിൽ സാധനങ്ങൾ എത്തിച്ചത് സി കെ എം കൈത്താങ്ങ് ട്രഷറർ സുനിൽകുമാർ കണ്ട്രോൾ റൂമിൽ സാധനങ്ങൾ കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button