CHANGARAMKULAM

ആലംകോട് ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നു ; 48 വർഷം പഴക്കം ചെന്ന കെട്ടിടമാണ് പൊളിച്ച് നീക്കുന്നത്

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കാൻ തുടങ്ങി. തകർച്ചയിൽ കഴിയുന്ന 48 വർഷം പഴക്കമുള്ള കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ചിയ്യാനൂർ റോഡിൽ സ്ഥിതി ചെയ്തിരുന്ന പഴയ ആലംകോട് ഗ്രാമപഞ്ചായത്ത് കെട്ടിടമാണ് വ്യാഴാഴ്ച പൊളിച്ച് തുടങ്ങിയത്.

ആധുനിക സൗകര്യങ്ങളോടെയുള്ള മൂന്ന് നിലകളോട് കൂടിയ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി ഷഹീർ പറഞ്ഞു. നിലവിൽ ബസ് സ്റ്റാന്റിലുള്ള കെട്ടിടത്തിലാണ് ഗ്രാമപഞ്ചായത്ത് പ്രവർത്തിച്ച് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button