EDAPPALLocal news

ആദിരിയ ജനകീയ ലബോറട്ടറി – തൈറോലാബ് എം എൽ എ കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചു

എടപ്പാൾ: കുറഞ്ഞ നിരക്കിൽ ലബോറട്ടറി സേവനങ്ങൾ ലഭ്യമാക്കുന്ന ആദിരിയ ജനകീയ ലബോറട്ടറി – തൈറോലാബ് എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി വി സുബൈദ ടീച്ചറുടെ അധ്യക്ഷതയിൽ എം. എൽ. എ ഡോ. കെ ടി ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
ആദിരിയ അക്കാഡമിക് ഇൻചാർജ് ദിവ്യ വാസുദേവ് സ്വാഗതം പറയുകയും മാനേജർ ഫെമീന പി വി നന്ദി രേഖപെടുത്തുകയും ചെയ്തു.
ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആദിരിയ ഡയഗ്നോസ്റ്റിക് ഡയറക്ടർ Dr. അണ്ണാമല നിർവഹിച്ചു.
കൂടാതെ കോവിഡ് പോരാളികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ മൊയ്തുണ്ണി ( ആദിരിയ കുടുംബാഗം ) നിർവഹിച്ചു.
പ്രസ്തുത പരിപാടിയിൽ ആദിരിയ അംഗങ്ങൾ ആയ കെ വി ആർ ബഷീർ, സുമേഷ് ഐശ്വര്യ , വാർഡ് മെമ്പർ മുനീറ നാസർ, എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ പ്രകാശ്, മറ്റു വാർഡ് മെമ്പർമാർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഇന്നുമുതൽ കുറഞ്ഞത് 40% കുറഞ്ഞ നിരക്കിൽ ലബോറട്ടറി സേവനങ്ങൾ ആദിരിയയുടെ എല്ലാ
ശാഖകളിലും ലഭ്യമാകുമെന്ന് ആദിരിയ മാനേജ്മെന്റ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button