Local newsVATTAMKULAM

കയര്‍ ഭൂവസ്ത്രം വിരിക്കലും, പദ്ധതി രേഖ പ്രകാശനവും ഉദ്ഘാടനവും നടന്നു

സർക്കാരിന്റെ നൂറ് ദിന കർമ പരിപാടിയിലൂൾപ്പെടുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് കേരള നിർമാണം ഹരിത കേരളമിഷൻ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ തണ്ണീർത്തട സംരക്ഷണത്തിന്റെ ഭാഗമായി, പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന സംസ്കാരത്തിന്നെതിരെയും, ശുദ്ധജല ശ്രോതസുകളെ മലിനമുക്തമാക്കുന്നതിന്നു വേണ്ടിയും ബോധവത്കരണം നടത്തുന്നതിന്നായും, വട്ടംകുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പദ്ധതിയും, മുഴുവൻ ജലശ്രോതസ്സുകളുടെ ഡി, പി, ആർ, തയ്യാറാക്കി പഞ്ചായത്ത്‌ തല ഉദ്ഘാടനം 16,17,18, എന്നീ വാർഡുകളുൾ പെടുന്ന “മൂതൂർ -പാറ “തോടിൽ ഭൂവസ്ത്രം വിരിച്ചു വളരെ മനോഹരമാക്കിയതിന്റെയും പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ നിർവഹിച്ചു,
തൊഴിലുറപ്പ് പദ്ധതിയിൽ ഈ വർഷം 6തൊടുകളിലും , പോയ വർഷം 3തൊടുകളിലും കയർ വസ്ത്ര ധാരണം പൂർത്തിയാക്കി മണ്ണോ ലിപ്പ് തടയാൻ സാധിച്ചു, പ്രായത്തെ മറന്നു അർപ്പണ മനോഭാവത്തോടെ ഈ പ്രവർത്തികളിൽ അധ്വാനിച്ചവരേ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടും,ഭാവിയിലും ഇത്തരം പ്രകൃതിയെ സംരക്ഷിച്ചു കുടിവെള്ള ലഭ്യതയെ സുലഭമാക്കുന്ന പ്രവർത്തനങ്ങളിലും പഞ്ചായത്തിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും, അതിനായി ജനങ്ങളുടെ സഹകരങ്ങൾ ഉണ്ടാവണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു, മെമ്പർ അക്ബർ പനച്ചിക്കൽ അധ്യക്ഷത വഹിച്ചു, mgnres, എ, ഇ, ഷമീർ സ്വാഗതം പറഞ്ഞു, അഹമ്മദ്‌, മൂതൂർ, മുഹമ്മദാലി കെ, വി, മറ്റ് സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ സംബന്ധിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button